---
title: "തളിപ്പറമ്പ നഗരസഭയുടെ ഇ-മാലിന്യ ശേഖരണ ക്യാമ്പയിന് തുടക്കം"
english_title: "Taliparamba Municipality's e-waste collection campaign begins"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/306203/Taliparamba Municipality's e-waste collection campaign begins"
published_at: "2025-08-03T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688f04f24c2c8_IMG-20250803-WA0031(1).jpg"
keywords: []
---

# തളിപ്പറമ്പ നഗരസഭയുടെ ഇ-മാലിന്യ ശേഖരണ ക്യാമ്പയിന് തുടക്കം

> **Lead Summary:** തളിപ്പറമ്പ നഗരസഭയിൽ ഇ-മാലിന്യ ശേഖരണ ക്യാമ്പയിന് തുടക്കം കുറിച്ചു. നഗരസഭാ ചെയർപേഴ്‌സൺ മുർഷിദാ കൊങ്ങായി ഉദ്ഘാടനം ചെയ്തു.

## Article Content

തളിപ്പറമ്പ നഗരസഭയിൽ ഇ-മാലിന്യ ശേഖരണ ക്യാമ്പയിന് തുടക്കം കുറിച്ചു. നഗരസഭാ ചെയർപേഴ്‌സൺ മുർഷിദാ കൊങ്ങായി ഉദ്ഘാടനം ചെയ്തു.

വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ പി.പി. മുഹമ്മദ് നിസാർ, നബീസ ബീവി, കദീജ കെ.പി., നഗരസഭാ കൗൺസിലർമാർ, സെക്രട്ടറി കെ.പി. സുബൈർ, ക്ലീൻ സിറ്റി മാനേജർ രഞ്ജിത് കുമാർ, ഹരിത സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ഇലക്ട്രോണിക് മാലിന്യങ്ങൾ ശേഖരിച്ച് ശാസ്ത്രീയമായി നിർമാർജനം ചെയ്യുകയാണ് ലക്ഷ്യം. പുനഃചംക്രമണം ചെയ്യാവുന്ന മാലിന്യങ്ങൾക്ക് ക്ലീൻ കേരള കമ്പനി നിശ്ചയിച്ച വില നൽകും.

സിആർടി ടെലിവിഷൻ, റഫ്രി ജറേറ്റർ, വാഷിങ് മെഷിൻ, മൈക്രോവേവ് ഓവൻ, മിക്‌സർ ഗ്രൈൻഡർ, ഫാൻ, ലാപ്ടോപ്, സിപിയു, സിആർടി മോണിറ്റർ, മൗസ്, കിബോർഡ്, എൽസിഡി മോണിറ്റർ, എൽസിഡി/എൽഇ ഡി ടെലിവിഷൻ, പ്രിൻ്റർ, ഫോട്ടോസ്റ്റാറ്റ് മെഷിൻ, അയൺ ബോ ക്സ്, മോട്ടോർ, സെൽഫോൺ, ടെലിഫോൺ, റേഡിയോ, മോഡം, എയർ കണ്ടീഷണർ, ബാറ്ററി, ഇൻവർട്ടർ, യുപിഎസ്, സ്റ്റബിലൈസർ, വാട്ടർ ഹീറ്റർ, വാട്ടർ കൂ ളർ, ഇൻഡക്ഷൻ കുക്കർ, എസ് എംപിഎസ്, ഹാർഡ് ഡിസ്ക്, സി ഡി ഡ്രൈവ്, പിസിബി ബോർഡു കൾ, സ്പീക്കർ, ഹെഡ്‌ഫോണു കൾ, സ്വിച്ച് ബോർഡുകൾ, എമർജൻസി ലാമ്പ് തുടങ്ങിയവ ഇതി ൽപ്പെടുന്നു. ട്യൂബ് ലൈറ്റ് സി എഫ് എൽ തുടങ്ങിയ ഹാസാർഡ് മാലിന്യങ്ങളും( പണം നൽകാതെ) ശേഖരിക്കുന്നുണ്ട്.

ഹരിതകർമ സേന ഓരോ വാർഡിലും ഇതിനായി പ്രത്യേക ക്യാമ്പ് സങ്കടിപ്പിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/306203/Taliparamba Municipality's e-waste collection campaign begins)